തലശ്ശേരി: കുട്ടിമാക്കൂൽ ശ്രീനാരായണമഠത്തിനടുത്തുള്ള സായൂജ്യത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ പന്തക്കൽ കാട്ടിൽ പറമ്പത്ത് വീണയെ (34) കാണാനില്ലെന്ന് തലശ്ശേരി പൊലീസിൽ ബന്ധുക്കൾ പരാതി നൽകി.. പന്തക്കൽ സ്‌കൂൾ അദ്ധ്യാപികയായ ഇവരെ ശനിയാഴ്ച രാത്രി പത്ത് മണി മുതലാണ് കാണാതായത്. രണ്ട് മക്കളുണ്ട് .