ആലക്കോട്: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതി. കോഴിക്കോട്ടെ ഒരു വസ്ത്രാലയത്തിൽ ജീവനക്കാരിയായ കാർത്തികപുരം സ്വദേശിനി മൈലപ്പറമ്പ് ഐശ്യര്യ(23)യെ കഴിഞ്ഞ 11ാം തീയതിമുതൽ കാണാനില്ലെന്ന് കാട്ടി പിതാവ് ജോർജാണ് പരാതി നൽകിയത്. തടിക്കടവിനടുത്തുള്ള മണിക്കലിലെ ഡയാന തോമസിനെ കഴിഞ്ഞ പതിനാലാം തീയതി മുതൽ കാണാനില്ലെന്ന് കാണിച്ച് മാതാവ് റോസമ്മ പരാതി നൽകി.തലശ്ശേരിയിലെ ഒരു സ്ഥാപനത്തിൽ ഇന്റർവ്യു ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പരാതിയിൽ പറയുന്നു.രണ്ട് പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.