തലശ്ശേരി: സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കെ മന്ത്രി ഇ.പി.ജയരാജനെ കാറിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ മന്ത്രിയെ പുനർവിചാരണ നടത്താൻ കോടതി മുമ്പാകെ അഭിഭാഷകൻ സമർപ്പിച്ച ഹരജി കോടതി തള്ളി.നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് വിജയകുമാർ മുമ്പാകെ പരിഗണിച്ചുവരുന്ന കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.
സംഭവം നടന്ന് 19 വർഷത്തിന് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.2000 ഡിസംബർ രണ്ടിന് വൈകുന്നേരം അഞ്ചര മണിയോടെ പാനൂർ ഏലങ്കോട് വച്ചാണ് കേസിനാസ്പദമായ സംഭവം സി.പി.എം പ്രവർത്തകരായ കൃഷ്ണനായർ, മനോജ് എന്നിവരുടെ ഒന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംബന്ധിച്ച ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ ആയുധങ്ങളുമായി സംഘടിച്ചെത്തി ബി.ജെ.പി,ആർ.എസ് എസ് പ്രവർത്തകർ കാറിന് നേരെ ബോംബെറിഞ്ഞുവെന്നും കാറിന്റെ ഇടത് വശത്തെ ഹെഡ് ലൈറ്റിൽ തട്ടി ബോംബ് പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ ജയരാജന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തുവെന്നുമാണ് കേസ്.
കൂറ്റേരിയിലെ മൊട്ടമ്മൽ ഷാജി, കാപ്പംചാലിൽ വിജേഷ്., പി.സെൽവരാജ്, വി.പി.അരവിന്ദൻ ,കാട്ടീന്റവിട രതീശൻ.പി. വി സജീവൻ തുടങ്ങി 38 പേരാണ് കേസിലെ പ്രതികൾ. മന്ത്രി കെ.കെ.ശൈലജ അടക്കം കേസിലെ സാക്ഷികളാണ്. .പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക് ട്ഗവ. പ്ലീഡർ അഡ്വ.പി.അജയകമാറും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സുനിൽകുമാറുമാണ് ഹാജരാവുന്നത്.നേരത്തെ മന്ത്രി ഇ.പി.ജയരാജനെയും മറ്റ് സാക്ഷികളെയും വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.