തളിപ്പറമ്പ്: ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് ഗർഭിണികളെയും ഒരു കുട്ടിയേയും യുവാവിനെയും അഗ്‌നിശമന സേന രക്ഷപ്പെടുത്തി. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇന്നലെയാണ്
സംഭവം. ഷഹല (23), അഫീല (29), ഷെയ്‌ക്ക (അഞ്ച്), മുനീർ (32) എന്നിവരെയാണ് തളിപ്പറമ്പ് അഗ്‌നിശമന സേന ഹൈഡ്രോളിക്ക് സ്‌പ്രെഡർ എന്ന ഉപകരണം കൊണ്ട് വാതിൽ തകർത്ത് രക്ഷിച്ചത്.
അസി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ പി.സജീവൻ , ഫയർമാൻ എ.എഫ്.ഷിജോ, കെ. രഞ്ജു, പി. നിമേഷ് , ഡ്രൈവർ മെക്കാനിക് കെ.പി.മണിയൻ, ഹോം ഗാർഡ് രാജേന്ദ്രകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.