തലശ്ശേരി: പിഞ്ചുകുട്ടികളെ വിട്ടെറിഞ്ഞ് ഒളിച്ചോടിയ വീട്ടമ്മയേയും കാമുകനെയും ജുവനൈൽ ആക്ട് പ്രകാരം കോടതി റിമാൻഡ് ചെയ്തു. കുട്ടിമാക്കൂൽ ശ്രീനാരായണ മഠത്തിനു സമീപം താമസിക്കുന്ന വീണ (34),​ പന്തക്കൽ മീത്തലേക്കുന്നുമ്മൽ ഹൗസിൽ ഓട്ടോ ഡ്രൈവറുമായ ശരത് എന്നിവരാണ് റിമാൻഡിലായത്. വീണയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് തലശ്ശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് വീട്ടമ്മയേയും യുവാവിനെയും കോടതിയിൽ ഹാജരാക്കിയത്. വീണയെ കണ്ണൂർ വനിതാ ജയിലിലും ശരതിനെ തലശ്ശേരി സബ് ജയിലിലേക്കുമാണ് അയച്ചത്. ഇക്കഴിഞ്ഞ 12നാണ് സംഭവം. വീണയ്ക്ക് രണ്ടു മക്കളുണ്ട്.