എടക്കാട്: ചാല അമ്പലത്തിനടുത്ത് ടൂറിസ്റ്റ് ബസ് തമിഴ്നാട് രജിസ്ട്രേഷൻ കാറിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഊട്ടി സ്വദേശികളായ ഇമ്രാൻ,​ ബർക്കത്ത്,​ ആഷിഖ്,​ മുഹമ്മദ്,​ കാസിം എന്നിവർക്കാണ് പരിക്ക്. ഇവരിൽ മൂന്ന് പേരെ മിംസിലും രണ്ടു പേരെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. മംഗളൂരുവിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു കാർ യാത്രികർ.