തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാശാസ്ത്രോത്സവത്തിൽ ഇരിട്ടി ഉപജില്ലാ 676പോയിന്റുകളുമായി ഒന്നാംസ്ഥാനത്ത് മുന്നേറുന്നു. 640പോയിന്റുമായി കണ്ണൂർനോർത്ത് രണ്ടാംസ്ഥാനത്തും 623പോയിന്റുമായി തളിപ്പറമ്പ്‌നോർത്ത് മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 270പോയിന്റുമായി മമ്പറം എച്ച്.എസ്.എസും 234പോയിന്റുമായി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ് മൊകേരിയും 215പോയിന്റുമായി കടമ്പൂർ എച്ച്.എസ്.എസും രണ്ടും മൂന്നൂം സ്ഥാനത്താണുള്ളത്. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
വൊക്കേഷനൽ എക്‌സ്‌പോ2019ന് തുടക്കമായി
തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് തൊഴിലധിഷ്ടിത ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വൊക്കേഷനൽ എക്‌സ്‌പോ2019ന് തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിൽ തുടക്കമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ 41 വി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാർഥികളാണ് പങ്കാളികളാകുന്നത്. വിദ്യാർത്ഥികൾ നിർമിച്ച ഉൽപ്പന്നങ്ങളുടെയുംസേവനങ്ങളുടെ പ്രദർശനവും വിപണനവുംമേളയിൽ ശ്രദ്ധേയമാകുകയാണ്. തലശ്ശേരി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ അസിസ്റ്റാൻഡ് വിനോദ്കുമാർ അധ്യക്ഷനായി. വാഴയിൽ ലക്ഷ്മി, എം.പി നീമ, എം.എ സുധീഷ്, എം.പി ഗീത സംസാരിച്ചു.
ചിത്രവിവരണം: ജില്ലാ റവന്യൂ ശാസ്‌ത്രോത്സവത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വൊക്കേഷനൽ എക്‌സ്‌പോ സി.പി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു