nota-

കാസർകോട്: മഞ്ചേശ്വരത്ത് 574 വോട്ടോടെ നോട്ട നാലാം സ്ഥാനം കരസ്ഥമാക്കി. എം.സി. കമറുദ്ദീന്റെ അപരൻ കമറുദ്ദീൻ എം 211 വോട്ടു നേടി. ഏഴ് പേർ മത്സരരംഗത്തുണ്ടായിരുന്നു. എ.പി.ഐ സ്ഥാനാർത്ഥി ഗോവിന്ദൻ ആലിൻതാഴെ 337 വോട്ടും സ്വതന്ത്രരായ ജോൺ ഡിസൂസ 277 വോട്ടും, രാജേഷ് .ബി 232 വോട്ടും നേടി. ഒരു വോട്ട് അസാധുവായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നോട്ട 646 വോട്ട് നേടിയിരുന്നു.