k-sudhakaran

കണ്ണൂർ: ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയാണെന്നും അതേസമയം സർക്കാറിന്റെ വിജയമായി കാണുന്നില്ലെന്നും കെ. പി. സി. സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയിൽ വ്യക്തിതാത്പര്യങ്ങൾ ഉടലെടുത്തപ്പോഴൊക്കെ പരാജയമാണുണ്ടായത്. കോൺഗ്രസ്സിൽ

ഒരുപാട് തെറ്റുകൾ അടിസ്ഥാന പരമായി തിരുത്താനുണ്ട്. ഇതിന് പാർട്ടി നേതൃത്വം മനസ് കാണിക്കണം. യു.ഡി.എഫിനല്ല കോൺഗ്രസിനാണ് തെറ്റുകൾ പറ്റിയത്. തെറ്റ് തിരുത്താൻ നേതാക്കൾ തയാറാകണമെന്നും സുധാകരൻ പറഞ്ഞു.