കണ്ണൂർ: സമുദായത്തെ ഉപയോഗിച്ച് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതിന് ജനം നൽകിയ തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഫലം. അരൂരിലെ പരാജയം മുന്നണി പരിശോധിക്കും. ബി.ജെ.പി ഇന്ത്യയിൽ ഒട്ടാകെ പിറകോട്ട് പോവുകയാണ്. കേരളത്തിൽ ആ പാർട്ടിക്ക് പ്രസക്തിയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിജയം നേടിയതെന്നും കാനം പറഞ്ഞു.