കണ്ണൂർ: കടമ്പൂരിൽ എ.കെ.ജി മന്ദിരത്തിൽ ചുമരെഴുത്ത് നടത്തുകയും കൊടി സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. മാമാക്കുന്നിലെ കുനിയിൽ സുമേഷ് എന്ന കണ്ടമ്പൂച്ച സുമേഷിനെയാണ് (30)​ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം കടമ്പൂർ എച്ച്.എസ്.എസ് ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന എ.കെ.ജി മന്ദിരത്തിലാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമം നടന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.കെ റിജേഷിന്റെ പരാതിയിലാണ് നടപടി.