കാസർകോട്::എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ കർണാടക സ്റ്റേറ്റ് ബസിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് അസംഗഡ് സ്വദേശി സിറാജ് അഹമ്മദ് (23) എന്നയാളെ എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ എ.സച്ചിദാനന്ദൻ അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ എസ്.എസ്.സച്ചിൻ, പ്രിവന്റീവ് ഓഫീസർമാരായ പി.ശശി, പി.രാജൻ, സിവിൽ എക്സൈസ് ഓഫിസർ മാരായ പി.സുജിത്, മുഹമ്മദ് കബീർ. ബി.എസ്, മഞ്ജുനാഥ ആൾവ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റീന.വി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.