കണ്ണൂർ: മുനീശ്വരൻ കോവിലിന് സമീപത്തെ മൊബൈൽ കടയിൽ കവർച്ച നടത്താൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരൻ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയും ശ്രീകണ്ഠാപുരം കൂട്ടുമഖത്ത് താമസക്കാരനുമായ സച്ചിൻ ചൗഹാ(29)നാണ് പിടിയിലായത്. കടയുടെ ഷട്ടർ തകർക്കുന്നതിനിടെ സമീപത്തെ സെക്യൂരിറ്റി ജീവനക്കാരൻ എത്തുകയും ഇയാളെ കണ്ട മോഷ്ടാവ് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകി. സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ തളിപ്പറമ്പ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസുണ്ട്. എസ്.എച്ച്.ഒ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദ്ദേശ പ്രകാരം ടൗൺ എസ്‌.ഐ ബി.എസ് ബാവിഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.