തളിപ്പറമ്പ്: ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിയ കുപ്പം മുക്കുന്നിലെ പി.എ മൊയ്തു (48) കരിപ്പൂരിലെ പി.വി.ഷാജി (36) എന്നിവരെ തളിപ്പറമ്പ് എസ്.ഐ ഷൈൻ പിടികൂടി. തളിപ്പറമ്പ് ബസ്റ്റാന്റിനു മുന്നിലെ ദേശീയ പാതയോരത്തെ ലോട്ടറി സ്റ്റാളിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. 27, 800 രുപയും ഇവരിൽ നിന്ന് കണ്ടെടുത്തു.ഒറ്റ നമ്പർ ലോട്ടറി വിൽപ്പനയിൽ തളിപ്പറമ്പിലും മറ്റു പ്രദേശങ്ങളിലുമായി 50 ഓളം പേർ പൊലിസ് നിരീക്ഷണത്തിലാണ്
തളിപ്പറമ്പിലെയും കാഞ്ഞങ്ങാട്ടെയും രണ്ടുപേരുടെ നേതൃത്വത്തിലാണ് ഇവർ ഉൾപ്പെടെ 50 ഓളം ഏജന്റുമാർ ഒറ്റനമ്പർ ലോട്ടറി വിൽപ്പന നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.20 രൂപക്ക് വിൽക്കുന്ന ഒരു ലോട്ടറിക്ക് സമ്മാനമായി പരമാവധി നൽകുന്നത് 5000 രൂപയാണ്.പലരും ആയിരക്കണക്കിന് രൂപയാണ് ഇതിന് മുടക്കുന്നത്. 0 മുതൽ ഒൻപത് വരെയുള്ള ഏതെങ്കിലും അക്കത്തിനാണ് സമ്മാനം നൽകുന്നത്.ഒരേ നമ്പർ തന്നെ പലരും മത്സരിച്ച് എടുക്കുന്നതിനാൽ വലിയ തുകയാണ് നടത്തിപ്പുകാർക്ക് ലഭിക്കുന്നത്.
.സി പി ഒ എ.ജി. അബ്ദുൾറൗഫ്, സി പി ഒ മാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.