മട്ടന്നൂർ: കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണങ്ങളും പണവും ഉടമസ്ഥയ്ക്ക് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. പദ്മാവതി റിട്ട. സോയൽ കൺസർവേഷൻ ഓഫീസർ പെരളശ്ശേരി സ്വദേശി പദ്മാവതിയ്ക്കാണ് കളഞ്ഞു പോയ ആറരപവൻ സ്വർണ്ണാഭരണങ്ങളും 13,200 രൂപയും ബസ് ജീവനക്കാരായ മണക്കായിലെ ഷാജി, എ.ഷമീർ, ഒ.ജി.സിജിത്ത് എന്നിവർ തിരിച്ചുനൽകിയത്. .

രാവിലെ 9.50 ന് തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പുറപ്പെട്ട ബസിൽ മട്ടന്നൂർ നെല്ലൂന്നിയിലെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തിരിച്ച പദ്മാവതി. മട്ടന്നൂരിൽ പണവും ആഭരണങ്ങളുമടങ്ങിയ പഴ്സ് മറന്നു ച്ചാണ് ഇറങ്ങിയത്. പഴ്സ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഷാജി സഹപ്രർത്തകരുമൊന്നിച്ച് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും സമൂഹ മാധ്യമങ്ങൾ അറിയിപ്പ് നല്കുകയുമായിരുന്നു.വിവരമറിഞ്ഞ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയ പദ്മാവതിക്ക് രാത്രി 8.15 ഓടെ ട്രിപ്പുമായി മട്ടന്നൂരിലെത്തിയ ബസ് ജീവനക്കാർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ആഭരണങ്ങളും പണവുമടങ്ങിയ പഴ്സ് കൈമാറുകയായിരുന്നു.

.( ആഭരണവും പണവുമടങ്ങിയ പഴ്സ് പദ്മാവതിക്ക് കണ്ടക്ടർ ഷാജി കൈമാറുന്നു)