കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട് യൂത്ത് ഹോസ്റ്റലുകൾ ഇല്ലാത്തത് മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് യൂത്ത് ഹോസ്റ്റലുകൾ ജില്ലയിൽ നിർമ്മിക്കണമെന്നും കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി.എസ്.സി അഴിമതി കേസ് സി.ബി.ഐക്ക് വിടണമെന്നും യുവാക്കളുടെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു,
സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കെ.എസ്.വൈ.എഫ്. പ്രസിഡന്റ് കെ.ടി. ഇതിഹാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. കുര്യൻ രാഷ്ട്രീയ, സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയത്തിൽ നിശാന്ത് പരിയാരം ക്ലാസെടുത്തു. സമ്മേളനത്തിൽ വി.കെ. രവീന്ദ്രൻ, സി.എ. അജീർ, വി. കമ്മാരൻ, വി. സുകുമാരൻ, സി.വി. തമ്പാൻ, സുരേഷ് ബാബു, ബാബു ജോർജ്, ഒ.വി. സീന, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
തോമസ് കോലഞ്ചേരി എറണാകുളം പ്രസിഡന്റും കെ.ടി. ഇതിഹാസ് ആലപ്പുഴ സെക്രട്ടറിയുമായ 60 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു
കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു