ആലക്കോട്: വെള്ളാട് ഗവണ്മെന്റ് യു.പി. സ്കൂളിലെ റിട്ട. പ്രധാന അദ്ധ്യാപകൻ ഇ.വി. തങ്കപ്പൻ (84) നിര്യാതനായി. കണിയാൻചാൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ ടി.കെ. ലതിക (റിട്ട. അദ്ധ്യാപിക, കണിയാൻ ചാൽ ഗവൺമെന്റ് ഹയർസെക്കന്റ്റി സ്കൂൾ). മക്കൾ: മിനി, മിത്ര, മായ. മരുമക്കൾ: കെ.എം. സതീഷ് കുമാർ, കെ.വി. രത്നാകരൻ, ഐ.കെ. ഷൈജൻ. സഹോദരൻ: ഇ.പി. രാജപ്പൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ.