കണ്ണൂർ: മാവേലിക്കര ചെറുകോൽ കൊട്ടാരത്തിൽ വലിയരാജ സി.ആർ. കേരളവർമ്മ (89 - കുഞ്ഞമ്മാവൻ) ചിറയ്ക്കൽ പടിഞ്ഞാറെ കോവിലകത്ത് നിര്യാതനായി. പാപ്പിനിശ്ശേരി വെസ്റ്റേണിന്ത്യാ കോട്ടൺസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വസുമതി തമ്പുരാട്ടി (ചിറക്കൽ കോവിലകം). മക്കൾ: ശ്യാം കേരളവർമ്മ (ചിറയ്ക്കൽ കോവിലകം ദേവസ്വം), സുഭാഷ് രാജ വർമ്മ (അക്കൗണ്ടന്റ്, കണ്ണൂർ), പ്രസാദ് രവിവർമ്മ (എഞ്ചിനീയർ, ബെംഗളൂരു). മരുമക്കൾ: സിന്ധുവർമ്മ (കൊരട്ടിസ്വരൂപം, ചാലക്കുടി), രഞ്ജിനീ വർമ്മ (ഇടപ്പള്ളി കോയിക്കൽ, എറണാകുളം). സംസ്ക്കാരം ഇന്ന് രാവിലെ 11ന് ചിറക്കൽ കോവിലകം ശ്മശാനത്തിൽ.