പാനൂർ: ചൊക്ലി ഒളവിലത്ത് തെങ്ങിൽ കള്ള് ചെത്തുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തെക്കേട്ടോളി മനോജ് കുമാറിനെ ഫയർഫോഴ്സ് താഴെയി​റക്കി​. പാനൂർ ഫയർ ആന്റ് റസ്ക്യു സ്റ്റേഷനിലെ കെ. മനോജ് തെങ്ങിൽ കയറി മനോജ് കുമാറിനെ താഴെയി​റക്കുകയായിരുന്നു.തുടർന്ന് ഇയാളെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി​. .ഒ.കെ.രജീഷ്, വി.കെ.സന്ദീപ് ' കെ. മനോജ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.