പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ ഗ്രൗണ്ട് സർവ്വേയുടെ ഭാഗമായി റഫറൻസ് പോയിന്റുകൾ സ്ഥാപിക്കാൻ തുടങ്ങി. സാറ്റലൈറ്റ് സർവ്വേ പ്രകാരമുള്ള അലൈൻമെന്റ് ഗ്രൗണ്ട് സർവ്വേയിൽ എളുപ്പത്തിലും ശാസ്ത്രീയമായും കണ്ടെത്താനാണ് ജി.പി.എസ്. റഫറൻസ് പോയിന്റുകൾ സ്ഥാപിക്കുന്നത്.

സർവ്വേ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഐഡെക് കമ്പനി ജീവനക്കാർ അമ്പായത്തോട് നിന്നും മട്ടന്നൂരിലേക്കും മട്ടന്നൂർ ഭാഗത്തു നിന്നും അമ്പായത്തോട് ഭാഗത്തേക്കുമാണ് റഫറൻസ് പോയിന്റുകൾ സ്ഥാപിക്കുന്നത്.ഇവ പൂർത്തിയാവുന്നതോടെ രണ്ടാം ഘട്ട സർവ്വേ തുടങ്ങും.