കുറ്റ്യാടി: മൊകേരി ഗവ:കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ സ്മൃതിപഠനത്തെ ആധാരമാക്കിയുള്ള ദ്വിദിന ദേശീയ സെമിനാർ പ്രമുഖ സാഹിത്യനിരൂപകനായ പി.കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു .പ്രശസ്ത കവിയും സൈദ്ധാന്തികനു മായ ഡോ. ഇ.വി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്മൃതി പഠനത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഡോ. ഹരിപ്രസാദ്, ഡോ. സുൾഫിയ, ഡോ. മിനി. എൻ,സജയ് കെ വി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.