തൃശൂർ: തൃശൂർ ജില്ലയിലെ മറ്റത്തൂർ കുഞ്ഞാലിപ്പാറയിൽ വർഷങ്ങളായി നടക്കുന്ന കരിങ്കൽ ഖനനം നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് യോഗക്ഷേമസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറ്റത്തൂർ കുഞ്ഞാലിപ്പാറയിലെ കരിങ്കൽ ഖനനത്തിന്റെ ഫലമായി ഇൗ പ്രദേശത്ത ആവാസ വ്യവസ്ഥ തകരാറിലായിരിക്കുകയാണ്. പ്രകൃതി ദുരന്തം ഉണ്ടാവാനിട വയ്ക്കുന്ന തരത്തിലാണ് ഖനനം നടക്കുന്നത്. മറ്റത്തൂരിൽ വൻദുരന്തത്തിന് ഇടവയ്ക്കും മുമ്പ് ഖനനം നിറുത്തി വയ്ക്കാൻ വേണ്ട ഇടപെടൽ വേണം. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കൊടകര- വെള്ളിക്കുളങ്ങര വഴിയിലുള്ള മൂന്നുമുറി ശ്രീകൃഷ്ണ സ്കൂളിനു മുന്നിൽ നിന്ന് യോഗക്ഷേമയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യപ്രഖ്യാപന യാത്ര നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും മറ്റു ഉപസഭാംഗങ്ങളും പങ്കെടുക്കും.