ചാലിയം: കടലുണ്ടി പഞ്ചായത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റുമായ കൊടക്കാട്ടകത്ത് ഉബൈദുള്ള (ഖാൻ സാഹിബ്, 91) നിര്യാതനായി.
മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും പ്രഭാഷകനുമായ ഷാഫി ചാലിയം ഇളയ മകനാണ്.
ഹിമയത്തുൽ ഇസ്ലാം മദ്രസ, മസ്ജിദുൽ ഹിലാൽ എന്നിവയുടെ സ്ഥാപകരിൽ പ്രധാനിയാണ്. ആധാരമെഴുത്ത് ജോലിയായിരുന്നു. രണ്ടു വർഷം മുമ്പ് വരെ ജോലി ചെയ്തിരുന്നു. ഭാര്യ: സൈനബ മേച്ചേരി. മറ്റു മക്കൾ: മുഹമ്മദ് അഷ്‌റഫ്, കെ.അബ്ദുൾ ലത്തീഫ് (ഡോക്യുമെന്റ് റൈറ്റർ), മുഹമ്മദ് അൻവർ (റിയാദ്), സയ്യിദ. മരുമക്കൾ: സുമയ്യ കൊണ്ടോട്ടി, സൽസ നന്മണ്ട, അനീഷ ചെന്നൈ, നജ്മുലൈല കൽപകഞ്ചേരി, പരേതനായ സി.സി. കുഞ്ഞിമുഹമ്മദ് വണ്ടൂർ. ഖബറടക്കം നടന്നു.