കുന്ദമംഗലം: ഗാന്ധി ജയന്തി ദിനത്തില്‍ കുന്ദമംഗലം പഴയ ബസ് സ്റ്റാന്റിനു മുമ്പിൽ ഗാന്ധിപ്രതിമ സ്ഥാപിച്ചു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഗാന്ധി പ്രതിമ നിര്‍മ്മിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. എംകെ രാഘവന്‍ എം.പി ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി കോയ, ബാബു നെല്ലൂളി, ഒ. ഉസൈന്‍, എന്‍ കേളന്‍, ടി.ചക്രായുധന്‍, ബഷീര്‍, ജൗഹര്‍, ടി.രവീന്ദ്രന്‍, വിനോദ് പടനിലം, എന്‍.പി കേളുക്കുട്ടി എന്നിവർ സംബന്ധിച്ചു.
ഗാന്ധിപ്രതിമയുടെ ശിൽപ്പി കുന്ദമംഗലത്തെ ചുമട്ടുതൊഴിലാളിയായ ബൈജുവിന് കുന്ദമംഗലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം എം.കെ രാഘവന്‍ എം.പി കൈമാറി. ഉപഹാരത്തുക ഐഎന്‍ടിയുസി തൊഴിലാളിയായ മരണപ്പെട്ട കല്ലറ അശോകന്റെ വീട് നിർമ്മാണ ഫണ്ടിലേക്ക് ബൈജു സംഭാവനചെയ്തു.