കോഴിക്കോട്: വിദേശത്തും ഇന്ത്യയിലും ഉപരിപഠനത്തിനായി സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ന്യൂനപക്ഷകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് നിർദ്ദേശിച്ചു .
കോഴിക്കോട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സംഘടിപ്പിച്ച ' കോംപീറ്റൻഷ്യ 2019 ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സഹായ പദ്ധതികളും സ്കോളർഷിപ്പുകളും യുവജനങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം.പറഞ്ഞു .
എൻജിനിയർ മുഹമ്മദ് കുട്ടി , എൻ പി ഹാഫിസ് മുഹമ്മദ് , എ പി നിസാം എന്നിവർ സെഷനുകൾ നയിച്ചു . മികച്ച എ കെ നിഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു . സിജി പ്രസിഡന്റ് അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. റി ഡോ ഇസഡ് എ അഷ്‌റഫ് സ്വാഗതവും . കെ എ മുനീർ നന്ദിയും പറഞ്ഞു