കൊടിയത്തൂർ: പ്രളയം ഇരച്ചെത്തി ദുരിതത്തിലായവർക്കിടയിലേക്ക് സേവന മനസ്‌കതയോടെ കടന്നുവന്ന് രക്ഷാപ്രവർത്തനം നടത്തുകയും, പ്രളയനാന്തരം വീടും കിണറും ശുചീകരിച്ച് ദിവസങ്ങളോളം കർമ്മനിരതരാവുകയും ചെയ്തവരെ ചെറുവാടി, ചുള്ളിക്കാപറമ്പ് അഴീക്കോടൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ആദരിച്ചു. ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ, ആരോഗ്യ വൈദ്യുത മേഖലയിലെ പ്രവർത്തകർ,പുൽപ്പറമ്പ് രക്ഷാസേന, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, മറ്റു യുവജന സംഘടനകൾ, സാംസ്‌കാരിക ക്ലബ്ബുകൾ എന്നിവരെയാണ് ആദരിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, വാർഡ് മെമ്പർമാരായ ചേറ്റൂർ മുഹമ്മദ്, ജമീല തൊട്ടിമ്മൽ, ആമിന പാറക്കൽ, ചെറുവാടി മെഡിക്കൽ ഓഫീസർ ഡോ:മനുലാൽ, കെ.പി.യു അലി, ഗിരീഷ് കാരക്കുറ്റി, സത്താർ കൊളക്കാടൻ, ബച്ചു ചെറുവാടി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ. രവീന്ദ്രകുമാർ സ്വാഗതവും കൺവീനർ ലാലുപ്രസാദ്.ഇ നന്ദിയും പറഞ്ഞു.