കോഴിക്കോട്: മുംബൈയിൽ മരക്കച്ചവടക്കാരനായിരുന്ന (പ്രഭാത് സോ മിൽ) ജമാ അത്തെ ഇസ്ലാമി മുൻ അംഗവുമായ ഇടിയാനം വീട്ടിൽ ഉസ്സൻ കോയ (87) ഫ്രാൻസിസ് റോഡ് കുഞ്ഞാല പള്ളിക്ക് സമീപം എ.എം. ഹൗസിൽ നിര്യാതനായി. ഭാര്യ: ആലിഹസൻ മരക്കാരകത്ത് ആയിശബി. മക്കൾ: എൻജിനിയർ എ.എം ഹമീദലി (ഹമീദലി ആൻഡ് കുഞ്ഞഹമ്മദ് അസോസിയേറ്റ്‌സ്), മുഹമ്മദ് ഇക്ബാൽ (മലബാർ അലൂമിനിയം), മുഹമ്മദ് ഫൈസൽ (ദമാം), സഫീർ (ദമാം), സക്കീന, സഹീദ, ഹൈറുന്നീസ, ആബിദ, ഹസീന (അദ്ധ്യാപിക, പരപ്പിൽ എം.എം.വി.എച്ച്.എസ്.എസ് ), പരേതരായ അബ്ദുസമദ്, അബ്ദുൽ ഹൈയ് യഹിയ. മരുമക്കൾ: കെ.വി. ആലിക്കോയ (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), കെ.പി.മുഹമ്മദലി, ഡി.വി. അഹമ്മദ് കോയ (ഇലട്രിക്കൽ കോൺട്രാക്ടർ), എസ്.വി.മുഹമ്മദ് മുസ്തഫ, പി.ടി. സാക്കിർ ഹുസൈൻ (മലബാർ അലൂമിനിയം), പി.പി.വഹീദ, എം.കദീജ, പി.വി. ജുബൈരിയ, ഇസ്സ, ടി. ഫസീല,കെ. ഫൗമി.