വടകര: അഴിയൂർ പഞ്ചായത്തിലെ മാഹി റെയിൽവെ സ്റ്റേഷനും പരിസരവും സ്വച്ഛതാഹി സേവാ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തിൽ ശുചീകരിച്ചു. മടപ്പള്ളി ഗവ:കോളജിലെ എൻ സി സി കാഡറ്റുകൾ, മാഹി റയിൽവെ സ്റ്റേഷൻ പരിസരത്തെ വ്യാപാരികൾ എന്നിവർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. ലഫ്റ്റനന്റ് എൻ.ആരഭിയുടെ നേത്യത്തിൽ 80 കാഡറ്റുകൾ ശുചീകരണത്തിൽ പങ്കെടുത്ത് 5 ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്, ഒരു പിക്കപ്പ് വാൻ നിറയെ മദ്യകുപ്പികളും നീക്കം ചെയ്തു . ഇതോടൊപ്പം വ്യാപാര സ്ഥാപാനങ്ങളുടെ പരിസരങ്ങൾ ശുചീകരിക്കാൻ വ്യാപാരികൾ സജീവമായി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ മഹിജ തോട്ടത്തിൽ, സുകുമാരൻ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സ്റ്റേഷൻമാസ്റ്റർ എം.ശ്രീനിവാസൻ,ചോമ്പാൽ പോലിസ് സബ്ബ് ഇൻസ്പെക്ടർ എം.അബ്ദുൽ സലാം, ലഫ്റ്റനന്റ് എൻ.ആരഭി, വ്യാപാരി പ്രതിനിധികളായ രാഗേഷ്, ശ്രീജിത്ത്, മോഹനൻ, മുൻ മെംബർ ശശിധരൻ തോട്ടത്തിൽ, ആയിഷ ഉമ്മർ, രാജീവൻ, പ്രിയേഷ് മാളിയക്കൽ എന്നിവർ സംസാരിച്ചു. മാഹി റെയിൽവ്വെ സ്റ്റേഷന് സമിപത്ത് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടത്തിൽ പൊലിസ് എയ്ഡ് പോസ്റ്റ് സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. കൂടാതെ അഴിയൂർ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്യയുടെ സഹകരണത്തോടെ മാഹി റെയിൽവ്വെ പാലത്തിന് സമീപത്ത് പുഴയോരത്ത് മുൻകരുതൽ ബോർഡ് സ്ഥാപിക്കുവാൻ തീരുമാനിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ബോർഡ് നടപടി