കുന്ദമംഗലം: പ്രളയത്തിൽ വീട് നഷ്ടമായ കുന്ദമംഗലം പഞ്ചായത്തിലെ മിനി ചാത്തങ്കാവിൽ ഇയ്യപടിയങ്ങൽ അബ്ദുൽ മജീദിനും കുടുംബത്തിനും വിദ്യാർത്ഥികളുടെയും, പ്രദേശവാസികളുടെയും നേതൃത്വത്തിൽ വീടൊരുങ്ങുന്നു . കാരന്തൂർ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളും, ചാത്തങ്കാവ് മഹല്ല് മുസ്ലിം ജമാഅത്ത്കമ്മിറ്റിയും സംയുക്തമായാണ് "സഹപാഠിക്കൊരു സ്നേഹവീട് " പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നത്. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വീടിന് കുറ്റിയടിച്ചു .വാർഡ് മെമ്പർ പി പി ഷീജ,ഹയർസെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡൻറ് ഉബൈദുള്ള സഖാഫി, പ്രിൻസിപ്പാൾ എ റഷീദ്, ചാത്തങ്കാവ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് എം പി മുഹമ്മദ്, സെക്രട്ടറി കെ എ സുബൈർ, സി മുഹമ്മദ് ഷാജി, എം പി അക്ബർ, പി പി രവീന്ദ്രൻ, അഷ്റഫ് കാരന്തൂർ, ജി അബൂബക്കർ, അദ്ധ്യാപകരായ മുഹമ്മദലി മാടായി, വി പി ബഷീർ, ഷഫീഖ് അഹ്സാൻ,അനീസ് ,ബഷീർ, ഷീബ,സജ്ന, റൈഹാന, റഷീജ എന്നിവർ
സംബന്ധിച്ചു.