കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്ക് 37.5ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്ദമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ട കാരന്തൂർ പീടികക്കണ്ടി ഭാഗത്തേക്ക് കെ.ഡബ്ല്യു.എ പൈപ്പ്‌ലൈൻ നീട്ടൽ, മുപ്രക്കുന്ന് കുമുള്ളക്കുഴിയിൽ ചാത്തങ്കാവ് റോഡ കെ.ഡബ്ല്യു.എ പൈപ്പ്‌ലൈൻ നീട്ടൽ, പതിമംഗലം മണ്ണത്ത് മാട്ടുവാൾ കെ.ഡബ്ല്യു.എ പൈപ്പ്‌ലൈൻ നീട്ടൽ, മാവൂർ ഒ.എച്ച് ടാങ്കിൽ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തുർ ഏരിയയിലേക്ക് കെ.ഡബ്ല്യു.എ പൈപ്പ്‌ലൈൻ നീട്ടൽ, മാവൂർ ഗ്രാമപഞ്ചായത്തിലെ വൈത്തലക്കുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ്‌സെറ്റും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കൽ, നൊച്ചിക്കാട് ചെറിയാട്കുന്ന് കുടിവെള്ള പദ്ധതി മോട്ടോറും പമ്പ് ഹൗസും, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മുതിരക്കാലായിമീത്തൽ കുടിവെള്ള പദ്ധതി, പാലാഴി നാരാട്ട് മീത്തൽകുടിവെള്ള പദ്ധതി എന്നീ പ്രവൃത്തികൾക്കാണ് ഫണ്ട് അനുവദിച്ചതെന്നും എം.എൽ.എ അറിയിച്ചു.