മുക്കം: സംസ്ഥാനസർവ്വീസ് പെൻഷൻകാർക്ക് ഒക്ടോബർ മാസത്തെ പെൻഷൻ ലഭിച്ചില്ലെന്ന് പരാതി. ബാങ്ക് മുഖേനയുള്ള പെൻഷൻ വിതരണമാണ് തടസ്സപ്പെട്ടത്. ഒന്നാം തിയ്യതി മുതൽ കിട്ടുന്ന പെൻഷൻ മൂന്നാം തിയ്യതിയിലും കിട്ടാഞ്ഞതാണ് പെൻഷൻകാരുടെ പ്രതിഷേധത്തിനു കാരണം. മുക്കം കനറാ ബാങ്കിലൂടെയുള്ള പെൻഷൻ വിതരണമാണ് തടസ്സപ്പെട്ടത്. അതേസമയം ട്രഷറി മുഖേന നൽകുന്ന പെൻഷൻ ഒന്നാം തിയ്യതി മുതൽ ലഭിക്കുന്നുമുണ്ട്. പെൻഷൻ ലഭിക്കാൻ താമസം നേരിടുന്നതിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു)മുക്കം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ടി.ബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.