കോഴിക്കോട്: ശിവഗിരി മഠത്തിന്റെ ബ്രാഞ്ച് കോഴിക്കോട് കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കുമെന്നും അതോട് കൂടി മലബാറിലെ ഗുരുഭക്തർക്ക് ആത്മീയ ദിശാബോധം പകരുവാൻ ഒരു സ്ഥാപനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്നും ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാന തീർത്ഥ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ നിന്ന് ഇദംപ്രഥമായി ശിവഗിരിയിലെ സന്യാസദീക്ഷ സ്വീകരിച്ച സ്വാമി ജ്ഞാന തീർത്ഥക്ക് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയിരുന്നു സ്വാമി.

യോഗം അസിസ്റ്റന്റ് സെക്രട്ടറി വി പി അശോകൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.ഷനൂപ് അദ്ധ്യക്ഷത വഹിച്ചു .യൂണിയൻ സെക്രട്ടറി സി.സുധീഷ് പൂർണകുംഭം നൽകി സ്വാമിജിയെ സ്വീകരിച്ചു. എം.മുരളീധരൻ ഹാരാർപ്പണം നടത്തി. സി സുധീഷ് ,കെ ബിനുകുമാർ, കെവി ശോഭ ,ലീലവിമലേഷൻ, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത് ,കെ മോഹൻദാസ് ,വി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു