കോഴിക്കോട്: ഒക്ടോബർ രണ്ടിന് കല്ലുത്താൻകടവ് കോളനി നിവാസികൾക്ക് ഫ്ലാറ്റ് സമുച്ചയം കൈമാറുമെന്ന വാക്ക് പാലിക്കാത്ത മന്ത്രി ടി.പി. രാമകൃഷ്ണനും മേയർക്കുമെതിരെ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷൻ കൗൺസിൽയോഗത്തിൽ പ്ലക്കാർഡ് ഉയർത്തിയാണ് ബി.ജെ.പി കൗൺസിലർമാർ എത്തിയത്. യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധപ്രകടനമായി ഹാളിലേക്ക് എത്തുകയായിരുന്നു.
മന്ത്രിയും മേയറും വാക്കുപാലിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽപാർട്ടി ലീഡർ നമ്പിടി നാരായണൻ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ഇ. പ്രശാന്ത് കുമാർ, ടി. അനിൽകുമാർ, എൻ. സതീഷ്‌കുമാർ, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.