പയ്യോളി: ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പയ്യോളി നഗരസഭയിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിപുലമായ ശുചീകരണ പരിപാടിക്ക് തുടക്കമായി. പൊതു ജനങ്ങൾക്കായി ഹരിത നിയമങ്ങളുടെ ബോധവൽക്കരണവും ഇതോടൊപ്പം നടക്കും. പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം

ഗാന്ധിജയന്തി ദിനത്തിൽ പയ്യോളി മുൻസീഫ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് നടന്നു. മുൻസീഫ് മജിസ്ട്രേറ്റ് സന്തോഷ്. ടി. കെ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി വി.ടി ഉഷ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ എം.വി, വിദ്യാഭ്യാസ ചെയർപേഴ്സൺ ഉഷാ വളപ്പിൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.കെ.അബ്ദുറഹിമാൻ, അഡ്വ.പി.കുഞ്ഞമ്മദ്, ആർ.പി കുഞ്ഞനന്തൻ നായർ എന്നിവർ സംസാരിച്ചു. പയ്യോളി മുൻസീഫ് കോടതി ജൂനിയർ സൂപ്രണ്ട് എം.കെ സത്യൻ സ്വാഗതവും, രാജേഷ് ടി.പി നന്ദിയും പറഞ്ഞു .

തുടർന്ന് കോടതിയും പരിസരവും ശുചീകരിച്ചു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ.ജീവരാജ്, ടി.പി പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫ്രാൻസിസ് എൻ.ജെ, നേത്യത്ത്വം നല്കി. കൗൺസിലർമാരും, കോടതി, നഗരസഭാ ജിവനക്കാരും, ബാർ അസോസിയേഷനും, അഡ്വ.ക്ലർക്ക് അസോസിയേഷനും, ഹരിത കർമ്മ സേനയും, സാനിറ്റേഷൻ വർക്കേഴ്സും പങ്കാളികളായി.