vinodbabu
കെ.വി. വിനോദ് ബാബു

കോഴിക്കോട്: മുൻ പൊതുവിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ (അക്കാഡമി) കെ.വി. വിനോദ് ബാബു (61) അന്തരിച്ചു. ജവഹർനഗർ കോളനിയിൽ പ്രണവത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
ഈസ്റ്റ്ഹിൽ ഗവ.ഹയർസെക്കഡറി സ്‌കൂൾ ഹെഡ്മാസ്റ്ററായി ഓദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹം വടകര എ.ഇ.ഒ, കോഴിക്കോട് ഡി.ഇ.ഒ, ഡി.ഡി.ഇ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകന് തെരുവത്ത് രാമന്റെ മരുമകനാണ്.
അച്ഛൻ:പരേതനായ വാവ.അമ്മ:പരേതയായ ലക്ഷ്മി. ഭാര്യ: സോണില(റിട്ട: ഭവൻസ് സ്‌കൂൾ അദ്ധ്യാപിക ) മകൾ:പ്രിയ വിനോദ്(അദ്ധ്യാപിക.മേഴ്‌സി കോളേജ് പാലക്കാട്),മരുമകൻ: പ്രശാന്ത്(ബിസിനസ്സ്). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാവൂർ റോഡ് ഇലക്ട്രിക് ശ്മശാനത്തിൽ.