ഫണ്ട് കിഫ്ബി പദ്ധതിയിൽ
ക്ലാസ് റൂമുകളിൽ ആധുനികസാങ്കേതികവിദ്യ
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിൽ ഇതുവരെ നൽകിയത്
984 ലാപ്പ്‌ടോപ്പുകൾ
527 പ്രൊജക്ടർ
27 ടെലിവിഷൻ, 25 പ്രിന്റർ
26 എസ്.എൽ.ആർക്യാമറകൾ
27 വെബ്ക്യാമറകൾ
822 സ്പീക്കർ ഉൾപ്പെടെ
5.10 കോടിയുടെ ഉപകരണങ്ങൾ
പേരാമ്പ്ര : കേരളസർക്കാറിന്റെ പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെയും മണ്ഡലം വിദ്യാഭ്യാസമിഷന്റെ പാഠം പദ്ധതിയുടെയും ഭാഗമായി എല്ലാ വിദ്യാലയങ്ങൾക്കും ഐടി പഠന സൗകര്യമൊരുക്കി പേരാമ്പ്ര സമ്പൂർണ്ണ ഡിജിറ്റൽവിദ്യാലയ പ്രഖ്യാപനത്തിനൊരുങ്ങുന്നു. ആധുനികസാങ്കേതികവിദ്യഎല്ലാക്ലാസുകളിലും ഉപയോഗപ്പെടുത്തി പഠനമികവ്ഉയർത്തുതരത്തിലുള്ളവലിയ പിന്തുണയാണ് സർക്കാർ പൊതുവിദ്യാലയങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഹൈസ്‌ക്കൂളിലെ ക്ലാസ്മുറികൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായികഴിഞ്ഞവർഷംതന്നെ പേരാമ്പ്ര മണ്ഡലത്തിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ്റൂമുകളാക്കി മാറ്റിയിരുന്നു. ലാപ്പ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ഉപകരണവിതരണവും പൂർത്തിയായി. 28 കുട്ടികളിൽ കൂടുതലുള്ള എല്ലാവിദ്യാലയങ്ങൾക്കും ഏറ്റവും കുറഞ്ഞത് ഒരുലക്ഷത്തി അറുപതിനായിരം രൂപയുടെ ഐടി ഉപകരണങ്ങളാണ് പദ്ധതിയിലൂടെ ലഭിച്ചത്. 50 കുട്ടികളിൽ കൂടുതലുള്ളവയ്ക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ലാപ്പ്‌ടോപ്പുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ലഭിക്കുകയുണ്ടായി.
#എല്ലാവരുടേയും പിന്തുണ
പാഠം പദ്ധതിയുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും, വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പിന്തുണയറിയിച്ചു. എല്ലാ പി.ടി.എ പ്രസിഡന്റുമാരുടെയും, എം.പി.ടി.എ ചെയർ പേഴ്സമാരുടെയും യോഗം വിളിച്ചചേർക്കാൻ യോഗത്തിൽ ധാരണയായി. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്‌കോളർഷിപ്പുകൾ വർധിപ്പിക്കുതിനാവശ്യമായ പിന്തുണ സ്‌കൂളുകൾക്ക് നൽകുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങൾക്കും ചോദ്യബാങ്കും, മോഡൽ ചോദ്യപേപ്പറും ലഭ്യമാക്കും.
പാഠം പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്‌പോർട്സ് കിറ്റ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിന്റെസഹകരണത്തോടെ സ്‌കൂളുകളിൽ അവസ്ഥാ പഠനം നടത്തി പിന്നോക്ക മേഖല കണ്ടെത്തി പിന്തുണ നൽകുവാനും തീരുമാനിച്ചു. - മന്ത്രി ടി.പി.രാമകൃഷ്ണൻ