ഫറോക്ക്: പ്രളയത്തിൽ കൈത്താങ്ങായ സംഘടനകളെ ഫറോക്ക് നഗരസഭ എട്ടാം ഡിവിഷൻ സാനിറ്റേഷൻ കമ്മറ്റി ആദരിച്ചു. ചാലിയാർ റസിഡൻസ് അസോസിയേഷൻ പേട്ട, മുനിസിപ്പൽ വൈറ്റ്ഗാർഡ്, കാരുണ്യം തുമ്പപ്പാടം, ഡെയ്ലി സോക്കർ എട്ടേ നാല് എന്നീ സംഘടനകളെയാണ് ആദരിച്ചത്. ചടങ്ങിൽ നഗരസഭ നടപ്പാക്കുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹരിതനിയമാവലി സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾ ബോധവത്കണ ക്ലാസ്സും നടത്തി. ഏഴ്, എട്ട് ഡിവിഷനുകളുടെ സാനിറ്റേഷൻകമ്മറ്റി, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, രാഷ്ട്രീയ- സാമുഹിക കക്ഷി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

എട്ടാം ഡിവിഷൻ കൗൺസിലർ മമ്മുവേങ്ങാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി. നുസ്റത്ത് ഉദ്ഘാടനം ചെയ്തു. ഫറോക്ക് എസ്. ഐ. , എൻ. സുബൈർ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ ഇ. കെ. താഹിറ, ഹരിത മിഷൻ കോഡിനേറ്റർ കെ. പ്രിയ , ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി, രഘുനാഥ്, ശ്രീജ, ഫറോക്ക് റെസിഡന്റ്സ് മോണിറ്ററിംഗ് കമ്മറ്റി കൺവീനർ പി.സി. അബ്ദു റഷീദ്, സി.ഡി.എസ്. അംഗങ്ങളായ ബുഷ്റ, ഫൗസിയ, എന്നിവർ സംസാരിച്ചു. ഹരിത നിയമാവലിയും ബോധവത്കരണ ക്ലാസും പദ്ധതി പ്രഖ്യാപനവും നടന്നു