വടകര: അഴിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനും, കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ധേശം പ്രകാരം പൊതു ആസ്ഥി സ്യഷ്ടിക്കൽ, ജല സംരംക്ഷണം, മണ്ണ് സംരംക്ഷണം തുടങ്ങിയവയെ പറ്റി തൊഴിലാളികൾക്ക് പൊതു അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചത്. സോക്ക് പിറ്റ് നിർമാണം, തൊഴുത്ത് നിർമ്മാണം. കിണർ നിർമ്മാണം, പൊതു ശുചിത്വ സംവിധാനങ്ങൾ എന്നീ മേഖലകളിൽ കുടുതൽ തൊഴിൽ ദിനങ്ങൾ കണ്ടെത്താനും, പുതുതായി ഈ മേഖലയിൽ കൊണ്ട് വരുന്ന ഡിജിറ്റൽ സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും ഗ്രാമസഭയ്ക്ക് സാധിച്ചു. തോട് സംരംക്ഷണം, ജൈവ പുതപ്പ് എന്നിവ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തുവാൻ നിർദ്ദേശങ്ങൾ വന്നു. അഴിയൂരിൽ ആകെ 1400 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത്. പ്രതിദിനം 271 രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് കൂലിയായി നൽകുന്നത്. നിലവിൽ 79 പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി ലഭിച്ചത് പ്രകാരം150 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം 79 കുടുംബങ്ങൾ 100 തൊഴിൽ ദിനം നേടിയിരുന്നു. ഈ സാമ്പത്തിക വർഷം ഒന്നര കോടി രൂപയാണ് ചിലവ് പ്രതീക്ഷീക്കുന്നത്. ഗ്രാമസഭ വൈസ് പ്രസിഡന്റ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ഉഷ ചത്താംങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. മെംബർമാരായ ഉഷ കുന്നുമ്മൽ, ശ്രീജേഷ് കുമാർ, വഫ ഫൈസൽ, ഷീബ അനിൽ , ശുഭമുരളിധരൻ, കെ.ലീല, വി.പി.ജയൻ, അലി മനോളി, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.രഞ്ചിത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപെഴ്സൺ ബിന്ദുജയ്സൺ എന്നിവർ സംസാരിച്ചു.