കോഴിക്കോട്:പൊന്നാമറ്റം കുടുംബത്തിൽ ആറു പേർ കൊല ചെയ്യപ്പെട്ടതിൽ
ഇപ്പോൾ അമ്മയെ മാത്രമാണ് കുറ്റവാളിയായി കാണുന്നത്. എന്നാൽ കൊലകൾക്ക് പിന്നിൽ മറ്റു പലരുമുണ്ടെന്നാണ് കരുതുന്നത്. വൈകാതെ അവരും പ്രതിപ്പട്ടികയിൽ വരാതിരിക്കില്ല. അമ്മയെ ഞാൻ ഒരിക്കലും ന്യായീകരിക്കുന്നില്ല.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം.- ജോളിയുടെ മകൻ റോമോ പറഞ്ഞു.
ക്രൈംബ്രാഞ്ചുകാർ അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമയ്ക്ക് പോയ ആളാണ് ഷാജു. കൊലപാതകത്തിൽ രണ്ടാനച്ഛന് പങ്കുണ്ടെന്ന് ന്യായമായും സംശയിക്കുന്നു. നിരപരാധിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നു സാധനങ്ങൾ മാറ്റിയതിലും സംശയമുണ്ട് - റോമോ പറഞ്ഞു
റോയി കടുത്ത മദ്യപാനിയായിരുന്നുവെന്നും മാനസികസംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ നിഷേധിച്ചു. റോയിയും ജോളിയും തമ്മിൽ കലഹിക്കാറുണ്ടായിരുന്നുവെന്ന് എന്ന് ഷാജു പറഞ്ഞതും കള്ളമാണ്. അവർ തമ്മിൽ കലഹമുണ്ടായിരുന്നില്ല. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു ഞങ്ങളുടേത്.
അച്ഛനോടൊപ്പം അങ്ങനെ സഞ്ചരിക്കാത്ത ഒരാൾക്ക് എങ്ങനെ അദ്ദേഹം മദ്യപാനിയാണെന്ന് പറയാനാകും ? രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. എന്റെയും അനിയന്റെയും കാര്യത്തിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. അമ്മയ്ക്ക് ഒരു സംരക്ഷണമാകട്ടെ എന്ന് കരുതിയാണ് രണ്ടാംവിവാഹത്തിന് ഞങ്ങൾ സമ്മതം മൂളിയത് - റോമോ പറഞ്ഞു.
.