കുറ്റ്യാടി: കുരുന്നുകൾ ആദ്യാക്ഷരങ്ങൾ ഏറ്റുവാങ്ങി.കുറ്റ്യാടി കുഞ്ഞുമഠം ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ വച്ച് നടന്ന വിദ്യാരംഭത്തിന്ന് കെ.സി.ഉദയവർമ്മ രാജ ടി.പി ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. തളിയിൽ സുബ്രമണ്യക്ഷേത്രസന്നിധിയിൽ പ്രദോദ് കുമാർ കോഴിക്കോട്, ആദ്യാക്ഷരം കുറിച്ചു. കുറ്റ്യാടി ശ്രീഹരി വിദ്യാപീഠത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടന്നു. അരൂർ യു.പി.സ്കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നീലകണ്ഠൻ നമ്പൂതിരി തിനൂർ ആദ്യക്ഷരങ്ങൾ എഴുതി തുടക്കം കുറിച്ചു.