വിവിധ ഒഴിവുകളിൽ അഭിമുഖം
സർവകലാശാലാ സി.ഡി.എം.ആർ.പിയിലെ ഡിസെബിലിറ്റി മാനേജ്മെന്റ് ഓഫീസർ, ഡെവലപ്മെന്റൽ സൈക്കോ തെറാപ്പിസ്റ്റ് (ക്ലിനിക്കൽ സൈക്കോളജി), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ അറ്റൻഡന്റ് തസ്തികകളിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം 15-ന് രാവിലെ പത്ത് മണിക്ക് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും അഭിമുഖ ഷെഡ്യൂളും വെബ്സൈറ്റിൽ.
ഫോട്ടോഗ്രഫി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന ഫോട്ടോഗ്രാഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസ് : 10,000 രൂപ . സർവകലാശാലാ വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, 100 രൂപ ചെലാൻ എന്നിവ സഹിതം 20-നകം ലൈഫ് ലോംഗ് വിഭാഗത്തിൽ ലഭിക്കണം. ഫോൺ: 9496459276.
ബി.ടെക് നാലാം സെമസ്റ്റർ പരീക്ഷാ കേന്ദ്രം
16 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷക്ക് താഴെ കൊടുത്ത കോളേജുകളിൽ അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പാലക്കാട്, മുതുമട പിസാറ്റ് എൻജിനിയറിംഗ് കോളേജ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്), പാലക്കാട്, മുണ്ടൂർ ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (പാലക്കാട്, ഷൊർണൂർ അൽ അമീൻ എൻജിനിയറിംഗ് കോളേജ്), മഞ്ചേരി ഏറനാട് നോളേജ് സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് (മലപ്പുറം, പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജ്), പാലക്കാട്, കൊടുമ്പ് പ്രൈം കോളേജ് ഒഫ് എൻജിനിയറിംഗ് (പാലക്കാട്, മങ്കര അമ്മിണി കോളേജ് ഒഫ് എൻജിനിയറിംഗ്).
ബി.ടെക് ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രം
ബി.ടെക് ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് താഴെ കൊടുത്ത കോളേജുകൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (കുളപ്പുള്ളി അൽ അമീൻ എൻജിനിയറിംഗ് കോളേജ്), ഏറനാട് നോളേജ് സിറ്റി ടെക്നിക്കൽ കാമ്പസ് (പെരിന്തൽമണ്ണ എം.ഇ.എ എൻജിനിയറിംഗ് കോളേജ്), പ്രൈം കോളേജ് ഒഫ് എൻജിനിയറിംഗ് (അമ്മിണി കോളേജ് ഒഫ് എൻജിനിയറിംഗ്), പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്).