കുറ്റ്യാടി: പരിസ്ഥിതി ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ഒയിസ്‌ക കുറ്റിയാടി ചാപ്റ്ററിന് ജില്ലാ കമ്മറ്റിയുടെ അംഗീകാരം . ചാപ്റ്റർ പരിധിയിലെ വേളം, മരതോങ്കര, കാവിലുംപാറ, ചങ്ങരോത്ത്, കായക്കൊടി പഞ്ചായത്തുകളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വേറിട്ടതും, ശ്രദ്ധേയവുമായ പ്രവർത്തനങ്ങളാണ് കുറ്റിയാടി ചാപ്റ്റർ നടത്തിയത്. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ എഴുപതോളം സ്‌കൂളുകളിലെ മുറ്റങ്ങളിൽ ബഡ്ഡ് ചെയ്ത പ്ലാവിൻ തൈകളാണ് ഒയിസ്‌ക പ്രവർത്തകർ നട്ടുപിടിപ്പിച്ചത് . നൂറിലധികം വീടുകളിൽ ഗൃഹാങ്കണത്തിൽ ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. ചാപ്റ്ററിൻെറ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാന പാതയോരങ്ങളിലും വീടുകളിലും അയ്യായിരത്തോളം തേക്കിൻ തൈകൾ വച്ചു പിടിപ്പിച്ചത് . മേഖലയിലെ മികച്ച കർഷകരെ കണ്ടെത്തി അവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്‌കൂൾ കുട്ടികൾക്ക് പരിസ്ഥിതി സെമിനാറും ക്വിസ്സ് മത്സരവും നടത്തി. ഒയിസ്‌ക കുറ്റിയാടി ചാപ്റ്ററിന് വേണ്ടി സെക്രട്ടറി സെഡ്.എ .അബ്ദുള്ള സൽമാൻ സംസ്ഥാന സെക്രട്ടറി വി.പി.ശശിധരനിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു. ജില്ലാ പ്രസിഡൻറ് പി.വി.അനിൽ കുമാർ അദ്ധ്യക്ഷനായി.കെ.ടി.സെബാസ്റ്റ്യൻ, പ്രൊഫ: ഫിലിപ്പ്, ഇ.വി.സുകുമാരൻ, ബെന്നി ജോസഫ്, ജമാൽ പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു
പടം.....
പരിസ്ഥിതി ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഒയിസ്‌ക കുറ്റിയാടി ചാപ്റ്ററിനുളള പുരസ്‌കാരം വി.പി.ശശിധരനിൽ നിന്നും അബ്ദുള്ള സൽമാൻ ഏറ്റു വാങ്ങുന്നു