നന്മണ്ട: വിദ്യാർത്ഥികളിൽ കൃഷി ഒരു സംസ്കാരമായി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാറിന്റെ കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ
ഭാഗമായി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.സി.സി, എൻ.എസ്.എസ്. കേഡറ്റുകൾ സ്കൂളിനടുത്തുള്ള 4 ഏക്കറോളം വയലിൽ നെൽ കൃഷി തുടങ്ങി. വിത്തിടൽ ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു അദ്ധ്യക്ഷത വഹിച്ചു. നന്മണ്ട കൃഷി ഓഫീസർ ഡാന മുനീർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ പി.ബിന്ദു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റസിയ ഇസ്മയിൽ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ധീഖ് ,പി.ടി.എ. പ്രസിഡന്റ് വിജയൻ യൂണിയൻ ചെയർമാൻ ഷാമിൽ എന്നിവർ സംസാരിച്ചു. എൻ.സി.സി.ഓഫീസർ ഇ സുരേന്ദ്രൻ നന്ദി പറഞ്ഞു ഇതോടനുബന്ധിച്ച് വിവിധ നെൽവിത്തുകളുടെയും, കാളകളുടെയും പ്രദർശനവും നടത്തി.