വടകര: റൂഹ് എ ഗസൽ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉമ്പായി അനുസ്മരണവും ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. സമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി. എം.സി വടകര ഉപഹാര സമർപ്പണം നടത്തി. അഡ്വ അബ്ദുല്ല മണപ്രത്ത്, വയലോളി അബ്ദുല്ല, ബംഗ്ലത്ത് മുഹമ്മദ്, താജുദ്ദീൻ വടകര സംസാരിച്ചു. ശുക്കൂർ മെഹ്ഫിൽ സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. അബ്ദുൽ ഹലിം വടകര, താജുദ്ദീൻ വടകര, നമ്രത, ഷിൻസി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റോഷൻ ഹാരിസ്, ഖാലിദ് വടകര എന്നിവർ ഹാർമോണിയത്തിലും രാമകൃഷ്ണൻ വടകര തബലയും സുബിൻ ഗിറ്റാറിലും രാം സി പണിക്കർ ഫ്ളൂട്ടിലും പിന്നണി ഒരുക്കി.