ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ നീറോത്ത് ഗവ.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഇന്നും നാളെയും തങ്ങളെ തേടിയെത്തുന്ന തപാൽ കത്തുകളെ കുറിച്ചുള്ള ചിന്തയിലായിരിക്കും.
ലോക തപാൽ ദിനത്തിൽ പരസ്പരം കൂട്ടുകാർക്ക് കത്തെഴുതിയാണ് വിദ്യാർത്ഥിൾ ആഘോഷിച്ചത്.
വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ തളർച്ച നേരിട്ടിരിക്കുകയായിരുന്നു തപാലാപ്പീസുകളും ഒപ്പം കത്തെഴുത്തും. ഈ അവസ്ഥയിലാണ് ലോകതപാൽ ദിനത്തിൽ പഴമയുടെ തനിമ നിലനിർത്താൻ കണ്ണാടിപ്പൊയിൽ നീറേത്ത് ജി.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ഉറ്റ സുഹൃത്തുക്കൾക്ക് കത്തെഴുതിയത്.
തങ്ങളെഴുതിയ കത്തുകൾ ഉയർത്തിപ്പിടിച്ച് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തൊട്ടടുത്തുള്ള കണ്ണാടിപ്പൊയിൽ പോസ്റ്റ് ഓഫീസിലേക്ക് നടന്നു നീങ്ങിയത്. ഗൃഹാതുരത്വം തുളുമ്പുന്ന ഈ കാഴ്ച നാട്ടുകാരിൽ കൗതുകമുണർത്തി.
പോസ്റ്റ് ഓഫീസിലെത്തിയ വിദ്യാർത്ഥികൾക്ക് പോസ്റ്റ്മിസ്ട്രസ് ഷീജ, പോസ്റ്റാ ഫീസിന്റെ ചരിത്രത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമാക്കി. വിദ്യാർത്ഥികളും തങ്ങളുടെ സംശയങ്ങളെല്ലാം ദുരീകരിച്ച ശേഷമാണ് മടങ്ങിയത്. മടങ്ങുമ്പോഴും വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്വന്തം മേൽവിലാസത്തിൽ തങ്ങളെ തേടിയെത്താൻ പോകുന്ന കത്തുകളെ കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. സ്കൂൾ അദ്ധ്യാപകരായ ദീപ. പി.കെ., ബിന്ദു, മാ
തൃസമിതി അംഗം പ്രജിത വി.വി. വിദ്യാർത്ഥികളായ നേഹ .എസ്.പി, പാർവ്വതി, തീർത്ഥ ദക്ഷ എന്നിവർ നേതൃത്വം നൽകി.