a
മടവൂർ എ.യു.പി.സ്കൂളിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നു

മടവൂർ: മടവൂർ എ യു പി സ്കൂളിൽ മുസ്ലിം സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ പ്രഭാതഭക്ഷണത്തിനു തുടക്കമായി. വീട്ടിൽ നിന്ന് നേരത്തെ വരുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ പ്രഭാതഭക്ഷണം പരിപാടി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ടി കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സാബിറ മൊടയാനി, സ്കൂൾ പ്രധാനദ്ധ്യാപകൻ എം അബ്ദുൽ അസീസ് ,എം കെ ഇബ്രാഹിം , അനീസ് ബാബു ,കെ സുബൈർ എം വിജയകുമാർ എന്നിവർ പ്രസംഗിച്ചു.ടി വി ഷമീർ സ്വാഗതവും പി യാസിഫ് നന്ദിയും പറഞ്ഞു.