nasar
നാസർ

പേരാമ്പ്ര: മുളിയങ്ങലിൽ ആൺകുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കേസ്സിലെ പ്രതി വാളൂർ കീഴക്കയിൽ മീത്തൽ നാസർ ( 24) ഇന്നലെ പേരാമ്പ്ര പൊലീസിൽ കീഴടങ്ങി. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രണ്ടു മാസം മുമ്പ് നടന്ന സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി അഭിഭാഷകനൊപ്പമാണ് സ്റ്റേഷനിൽ ഹാജരായത്. പ്രതിയ്ക്കെതിരെ സമാനമായ കേസ് കാക്കൂർ പൊലീസ് സ്റ്റേഷനിലുമുണ്ടെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.