കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറിനെയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും ചില പത്രമാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി അറിയിച്ചു. പാർട്ടിയുടെ വളർച്ചയിൽ വിറളി പൂണ്ട ഇടത് പക്ഷ മാദ്ധ്യമങ്ങളും ചില തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരെ മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ കരിവാരി തേയ്കാനുള്ള ഇത്തരം ഹീനമായ ശ്രമങ്ങൾ കൊയിലാണ്ടിയിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. ഇത്തരം കുപ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ബിജെപി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ടികെ പത്മനാഭൻ ,സംസ്ഥാന സമതി അംഗമായ വികെ ജയൻ, എപി രാമചന്ദ്രൻ ,സുരേഷ് കെവി, മോഹനൻ പിപി, വികെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.