രാമനാട്ടുകര: സ്‌കൂട്ടറിൽ വന്ന ആൾ സ്ത്രീയുടെ താലി മാല പിടിച്ചു പറിച്ചു കടന്നു കളഞ്ഞു രാമനാട്ടുകര പരിഹാരപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ദേവിയുടെ (48) ഒന്നേകാല്‍ പവന്റെ സ്വർണ്ണ മാലയാണ് സ്‌കൂട്ടറിലെത്തിയയാള്‍ പിടിച്ചുപറിച്ചു പോയത്. രാമനാട്ടുകര നഗരസഭ ഓഫീസിന്റെ മുന്‍വശത്തുനിന്ന് രാമനാട്ടുകര ഗവ. യു.പി. സ്‌കൂളിനടുത്തേക്കു പോവുന്ന ഇടുങ്ങിയ റോഡിലൂടെ പാല്‍വാങ്ങിക്കാനായി സൊസൈറ്റിയിലെക്കു പോവുന്നതിനിടെ രാവിലെ ആറുമണിക്കാണ് സംഭവം. സ്ത്രീയുടെ കരച്ചിൽ കേട്ടു സമീപവാസികൾ ഓടി കൂടിയെങ്കിലും മോഷ്ടാവ് ഓടി രക്ഷപെട്ടു . ദേവിയുടെ കഴുത്തില്‍ നഖക്ഷതമേറ്റു. ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.