കോഴിക്കോട്: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി എം.വി.ആർ കാൻസർ സെന്ററും പ്രതീക്ഷ ഓർഗനൈസേഷനും സംയുക്തമായി സന്ദേശയാത്ര നടത്തി. ബി.ഇ.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ യാത്രയ്ക്ക് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എ.കെ.ജമാലുദീൻ ഫ്ലാഗ് ഓഫ് ചെയ്തു. എം.വി.ആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ ബോധവത്കരണ സന്ദേശം നൽകി. യാത്രയിൽ കാൻസർ സെന്റർ ജീവനക്കാരും പ്രതീക്ഷ കുടുംബാംഗങ്ങളും കെ.എം.സി.ടി വനിതാ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്. എസ് യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു. ഡോ. നാരായണൻകുട്ടി വാര്യർ, ഡോ.ജയ്‌കിഷ്, പ്രതീക്ഷ പ്രസിഡന്റ് അശോകൻ ആലപ്രത്ത്, സെക്രട്ടറി സജീവൻ പറമ്പത്ത്, ഡോ.നിർമ്മൽ, ശ്രീയുഷ് ശ്രീനിവാസ്, സിന്ധു, ശ്യാമള തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 9 ന് സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പും മാമോഗ്രാം പരിശോധനയും നടക്കും.ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446488741, 7356337262, 9447311191.